Wednesday, October 23, 2013

പ്രിയരേ ...സ്ഥിരമായി നമ്മുടെ ഗിറ്റർ ബ്ലോഗ്‌ കാണുകയും പഠിക്കുകയും ചെയ്യുന്ന ഒരുപാട് സ്നേഹിതർ നമുക്കുണ്ട് .

കുറഞ്ഞ കാലം കൊണ്ട് 36000 ഗിറ്റർ സ്നേഹികൾ ഈ ബ്ലോഗ്‌ കണ്ടു കഴിഞ്ഞു ...അഭിപ്രായങ്ങളും ,നിർദേശങ്ങളും നല്കി ഇതിനെ ഇത്രത്തോളം വളർത്തിയ എല്ലാവർക്കും എളിയ ഈ കലാകാരന്റെ  നന്ദി അറിയിക്കുന്നു.

ഈ ബ്ലോഗ്‌ സന്ദർശിക്കുന്ന സ്നേഹിതരുടെ നിരന്തരമായ  ആവശ്യപ്രകാരം
കോട്ടയം കേന്ദ്രമാക്കി ഗിറ്റർ പഠനത്തിനായി ഒരു വിദ്യാലയം ആരംഭിക്കുന്ന വിവരം സ്നേഹപൂർവ്വം താങ്കളെ  അറിയിക്കുന്നു ..

ഈ സംരഭത്തിനു താങ്കളുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു

ശനിയാഴ്ച്ച തോറും രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ഉള്ള സമയത്ത് സൗകര്യ പ്രദമായ സമയം തിരഞ്ഞെടുക്കാവുന്നതാണ്


No comments:

Post a Comment